കൊച്ചി: സ്റ്റാര്‍ട്ടപ്പ് കന്പനി ഗ്രീന്‍ഫിയില്‍ ബംഗളൂരു ആസ്ഥാനമായ വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനി ട്രാന്സിഷന് വിസി 18 കോടി രൂപ സീഡ് ഫണ്ടായി നിക്ഷേപിച്ചു.
സിംഗപ്പുര്‍, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളില്‍നിന്നുള്ള സീനിയര്‍ ബാങ്കിംഗ് പ്രഫഷണലുകളുടെ പങ്കാളിത്തത്തോടെയാണു നിക്ഷപേം.
എഐ അധിഷ്ഠിത ഇഎസ്ജി (എന്‍വയോണ്‍മെന്റല്‍ സോഷ്യല്‍ ഗവണന്‍സ്) റിസ്ക് മാനേജ്മെന്റ് പ്ലാറ്റ്ഫോം സേവനരംഗത്താണ് പത്തനാപുരം ആസ്ഥാനമായ ഗ്രീന്‍ഫിയുടെ പ്രവര്‍ത്തനം. മൂന്നു വര്‍ഷത്തിനുള്ളില്‍ 100 കോടി ടേൺ ഓവറാണു ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.